Pages

*പുതിയ തട്ടിപ്പുമായി സംഘങ്ങള്‍ ; സുരക്ഷയൊരുക്കി പോലീസുകാര്‍*

*പുതിയ തട്ടിപ്പുമായി സംഘങ്ങള്‍ ; സുരക്ഷയൊരുക്കി പോലീസുകാര്‍*
24-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
പുതിയ തട്ടിപ്പുമായി സംഘങ്ങള്‍ സുരക്ഷയൊരുക്കി പോലീസുകാര്‍. ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച്‌ പണമിടപാട് നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേരള പോലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ പേയ്മെന്റ് നടത്തുമ്പോള്‍ തട്ടിപ്പിന് പുതിയ വഴിയൊരുക്കുകയും പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ ജാഗ്രതാനിര്‍ദേശം. ഇത്തരത്തിലെ നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. യു.പി.ഐ ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്തിയവരാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. അടുത്തിടെ, വ്യാപാരികളും, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് കൂടുതലായി സൈബര്‍ തട്ടിപ്പില്‍ വീണത്. ആദ്യം വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചശേഷമാണ് തട്ടിപ്പ്. ഉല്പന്നങ്ങളെ കുറിച്ചും മറ്റും ചോദിച്ച്‌ വിശ്വാസ്യത ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു.

ഉല്പന്നങ്ങള്‍ വാങ്ങുന്നതിന് ആദ്യം മൊബൈല്‍ നമ്പര്‍ ചോദിക്കും. യു.പി.ഐ വഴി പണം കൈമാറാമെന്ന് പറഞ്ഞാണ് മൊബൈല്‍ നമ്പര്‍ ചോദിക്കുന്നത്. തുടര്‍ന്ന് പണം കൈമാറാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച്‌ ക്യൂ.ആര്‍ കോഡ് അയക്കും. ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാന്‍ ആവശ്യപ്പെട്ടാണ് ഇത് ചെയ്യുന്നത്. ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന മുറയ്ക്ക് പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് സൈബര്‍ സെല്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. സ്ഥലംമാറ്റമായെന്നും ഒരു അപ്പാര്‍ട്ട്‌മെന്റ് തരപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരെ സമീപിക്കുന്നത്.

ആദ്യം യു.പി.ഐ വഴി മുന്‍കൂര്‍ പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും ഇടപാടിന്റെ ഭാഗമെന്ന നിലയില്‍ മൊബൈല്‍ നമ്പര്‍ ചോദിക്കും. കൂടാതെ ഓണ്‍ലൈന്‍ ഇടപാടിനായി ബാങ്ക് വിശദാംശങ്ങളും ചോദിക്കും. പിന്നീട് പണം കൈമാറാന്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാന്‍ നിര്‍ദ്ദേശിക്കും. ഇതിന്റെ ഭാഗമായി ക്യൂ.ആര്‍ കോഡ് അയച്ചു കൊടുത്തുകഴിഞ്ഞാൽ കണക്ടിവിറ്റി പ്രശ്‌നം കാരണം ഇത് സാധ്യമായില്ല എന്നായിരിക്കും മറുപടി. പണം സ്വീകരിക്കാന്‍ ക്യൂ.ആര്‍ കോഡോ പാസ്‌വേർഡോ ആവശ്യമില്ല എന്ന കാര്യം ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. പണം കൈമാറാന്‍ മാത്രമാണ് ക്യൂ.ആര്‍ കോഡിന്റെ ആവശ്യമെന്നും സംസ്ഥാന പോലീസ് ഓര്‍മ്മിപ്പിച്ചു.

➖️➖️➖️➖️➖️➖️➖️➖️

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*