Pages

*അവധി ദിവസങ്ങളിലും ഇനി കോവിഡ്‌ വാക്‌സിനേഷന്‍*

*അവധി ദിവസങ്ങളിലും ഇനി കോവിഡ്‌ വാക്‌സിനേഷന്‍*
18-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖

അവധി ദിവസങ്ങളിലും ഇനി കോവിഡ്‌ വാക്‌സിനേഷന്‍ നല്‍കണമെന്ന് മുഖ്യമന്തി പിണറായി വിജയന്‍. അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് മുന്‍ഗണന. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടണമെന്നും മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ടെലി മെഡിസിന്‍ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*