Pages

പാൻകാർഡ് ആവശ്യമാണ് ,എന്തിനൊക്കെ ..?

പാൻകാർഡ് ആവശ്യമാണ് ,എന്തിനൊക്കെ ..?


ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മാത്രമല്ല, പല പ്രധാന ഇടപാടുകൾ നടത്താനും പാൻ കാർഡ് നിർബന്ധമാണ്. ആധാര്‍ പാൻ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ടതും അത്യാവശ്യമാണ്. നികുതിദായകൻെറ എല്ലാ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കാനും എളുപ്പത്തിൽ റിട്ടേൺ സമര്‍പ്പിക്കാനും ഒക്കെ ഇത് സഹായകരമാകും . എന്തൊക്കെ ഇടപാടുകൾക്ക് പാൻകാര്‍ഡ് വേണം എന്നറിഞ്ഞിരിക്കാം.
പുതിയ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ വേണോ? പാൻകാര്‍ഡ് നിര്‍ബന്ധമാണ്. അതുപോലെ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളമോട്ടോർ വാഹനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോഴും പാൻ കാര്‍ഡ് വേണം. ഒരു ധനകാര്യ സ്ഥാപനത്തിലോ സഹകരണ ബാങ്കിലോ അക്കൗണ്ട് തുറക്കുന്നതിനും പാൻ കാര്‍ഡ് ആവശ്യപ്പെടാറുണ്ട്. ഓഹരി വ്യാപാരത്തിനായി ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും പാൻകാര്‍ഡ് ആവശ്യമാണ്. 50,000 രൂപയിൽ കൂടുതലുള്ള പണം ഇടപാടുകൾ, മറ്റു ബില്ലുകൾ എന്നിവക്കെല്ലാം പാൻ കാര്‍ഡ് ആവശ്യമാണ് .

50,000 രൂപയ്ക്ക് മുകളിൽ ചെലവഴിച്ച് ഏതെങ്കിലും സ്ഥാപനങ്ങളുടെ കടപ്പത്രങ്ങൾ വാങ്ങണമെങ്കിലും പാൻകാര്‍ഡ് നിര്‍ബന്ധമാണ്.ഒരു ധനകാര്യ സ്ഥാപനത്തിലെ സഹകരണ ബാങ്കിലോ നിക്ഷേപം നടത്താനും പാൻകാര്‍ഡ് ആവശ്യപ്പെടാറുണ്ട്. ഒരു ദിവസത്തിൽ 50,000 രൂയിൽ കൂടുതൽ തുകയുടെ ഇടപാടുകൾ പാൻകാര്‍ഡ് ഇല്ലാതെ നടത്താൻ ആകില്ല; ഡ്രാഫ്റ്റുകൾക്കും പേ ഓർഡറുകൾക്കും ചെക്കുകൾക്കും ഒക്കെ ഈ പരിധി ബാധകമാണ്. 50000 രൂപക്ക് മുകളിലുള്ള ഇൻഷുറൻസ് പ്രീമിയം, 10 ലക്ഷം രൂപക്ക് മുകളിലുള്ള വസ്തു കൈമാറ്റം എന്നിവക്കും പാൻകാര്‍ഡ് നിർബന്ധമാണ്