കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റിൽ MBA ഇന്റർവ്യൂ
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2021-23 എം.ബി.എ(ഫുള്‍ ടൈം) ബാച്ചിലേക്ക് ആഗസ്റ്റ് 18 ന് രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയുള്ളവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷകര്‍ക്ക് https://meet.google.com/jrx-mtdy-rti എന്ന ലിങ്കിലൂടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/9188001600.