Pages

ഐ ടി ഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു

ഐ ടി ഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു

മണലൂർ ഗവൺമെന്റ് ഐടിഐ ഈ വർഷത്തെ എൻ സി വി ടി അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌ മാൻ സിവിൽ (രണ്ട് വർഷം ), മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (രണ്ട് വർഷം ) എന്നിവയാണ് കോഴ്സുകൾ.അപേക്ഷകൾ www.itiadmissions.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 14. അപേക്ഷ ഫീസ് 100 രൂപ.റാങ്ക് പട്ടിക, കൗൺസിലിങ് തിയതി എന്നിവ www.itimanaloor. kerala.gov. in എന്ന വെബ്സൈറ്റ് വഴി അറിയാം. കൂടുതൽ വിവരങ്ങൾക്ക് 0487 2620066