Pages

//കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലേക്ക് : ആരോഗ്യവകുപ്പ്//

//കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലേക്ക് : ആരോഗ്യവകുപ്പ്//
09-Aug-2021

കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലേക്ക് നടത്താൻ ആരോഗ്യവകുപ്പ്. തീരുമാനം രോഗികളിൽ കൂടുതൽ പേരും വീടുകളിൽ ക്വാറന്റൈനിൽ ആയ സാഹചര്യത്തിൽ.വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് നടപടി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാനും തീരുമാനം.രക്ത പരിശോധന ഉൾപ്പെട നടത്തും; ഗുരുതര പ്രശ്നമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 35,499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 447 പേര്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടു.

39689 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗമുക്തി നേടിയത്. 4,02,188 പേര്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നു .രാജ്യത്തെ രോഗമുക്തി നിരക്ക് 97.40 ശതമാനമാണ്‌.തുടര്‍ച്ചയായ 14-ാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.

നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. ഇത് വരെ 50.86 കോടിയിലേറെ വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

➖➖➖➖➖➖➖➖