//മാസ്ക് ധരിക്കാത്തതിന് അഞ്ച് ദിവസം കൊണ്ട് ഈടാക്കിയ പിഴ നാല് കോടി രൂപ//
08-08-2021
➖➖➖➖➖➖➖➖➖➖
കോവിഡ് സംസ്ഥാനത്ത് അതി തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഇത് കേരള സർക്കാർ അല്ല പെറ്റി സർക്കാർ എന്ന പ്രതിപക്ഷനേതാവിന്റെ വെളിപ്പെടുത്തല്‍. ഈ കോവിഡ് കാലത്ത് വലിയ തുക പെറ്റിയായി സര്‍ക്കാരിന് കിട്ടുന്നുണ്ടെന്നതാണ് വസ്തുത. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 5 ദിവസം കൊണ്ടുമാത്രം ഈടാക്കിയ പിഴ 4 കോടിയിലേറെ രൂപയാണ്. ഓരോ ദിവസവും ശരാശരി 15,000-20,000 പേരില്‍ നിന്നാണ് മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ 5 വരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 93,750 പേരില്‍ നിന്ന് പിഴ ഈടാക്കിയെന്നാണ് പൊലീസിന്റെ കണക്ക്
➖➖➖➖➖➖➖➖➖