സംസ്ഥാനത്ത് *അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ* തിങ്കളാഴ്ച മുതൽ രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണിവരെയാണു രാത്രി കർഫ്യു. അടുത്ത ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രതിവാര രോഗവ്യാപന തോത് ഏഴിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും. അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും. അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്കു നീങ്ങി പോകുന്ന സ്ഥിതി പലകേസുകളിലും ഉണ്ട്.
https://chat.whatsapp.com/FV57F3HytE74vw2ol8Bqkq
ഐടിഐ പരീക്ഷ എഴുതേണ്ടവര്‍ക്കു മാത്രം പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാരെ ജില്ലകളിലേയ്ക്കു പ്രത്യേകമായി നിയോഗിച്ചു. ഈ ഓഫിസര്‍മാര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും. എല്ലാ ജില്ലകളിലും അഡിഷനല്‍ എസ്പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫിസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.