Pages

*ഇരു ചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ഹെൽമറ്റ് സൗജന്യമായി ലഭിക്കുവാൻ അവകാശമുണ്ടോ?*

*ഇരു ചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ഹെൽമറ്റ് സൗജന്യമായി ലഭിക്കുവാൻ അവകാശമുണ്ടോ?*
_____________________________________

*കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടം 138(f)* പ്രകാരം ഇരുചക്രവാഹനം വിൽക്കുന്ന സമയത്ത് വാഹന നിർമ്മാതാവ് ISI സ്റ്റാൻഡേർഡ് ഉള്ള ഹെൽമറ്റ് സൗജന്യമായി വാഹനത്തോടൊപ്പം ഉപഭോക്താവിന് നൽകേണ്ടതാണ്. ഹെൽമെറ്റ്‌ സൗജന്യമായി നൽകാത്ത നിർമ്മാതാവിന്റെ പ്രതിനിധിയായ ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുവാനുള്ള അധികാരം രെജിസ്റ്ററിങ് അതോറിറ്റിക്ക് ഉള്ളതാണ്. കൂടാതെ വാഹനത്തോടൊപ്പം നമ്പർ പ്ലേറ്റ്, റിയർവ്യൂ മിറർ, സാരി ഗാർഡ്, പിൻ സീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേക വില ഈടാക്കാതെ സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകേണ്ടതാണ്. ഇക്കാര്യങ്ങൾ വിശദമാക്കി കൊണ്ട് 02/2016 നമ്പറായി 30/3/2016 ൽ ട്രാൻസ്പോർട്ട് കമ്മീഷണർ വിശദമായ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

ടി നിർദേശങ്ങൾ പാലിക്കാത്ത ഡീലർമാർ ക്കെതിരെ അതാതു സ്ഥലങ്ങളിൽ ഉള്ള രജിസ്ട്രിങ് അതോറിറ്റിക്ക് പരാതി നൽകാവുന്നതാണ് . പരാതിയിൽ കൈക്കൊണ്ട നടപടികളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിക്കാവുന്നതുമാണ്.
..............................................