*വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്കില്ല*

*വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്കില്ല*
26-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കെ.എസ്.യു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. കോവിഡ് പശ്ചാത്തലത്തില്‍ കലാ-കായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി കണക്കുകൂട്ടി ​ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ഉയര്‍ന്നിരുന്നതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബോണസ് പോയിന്റ് മാത്രമായിരിക്കും നല്‍കുക.
➖️➖️➖️➖️➖️➖️➖️➖️

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*