*മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം ; പേരുകൾ വെട്ടിമാറ്റിയാലും ചരിത്രം വെട്ടിമാറ്റാൻ ആവില്ല ; സാദിഖലി ശിഹാബ് തങ്ങള്‍*
*26-08-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ വെട്ടി മാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1921-ല്‍ നടന്ന സ്വതന്ത്ര സമരത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്. മലബാര്‍ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണെന്നും അതിനെ വര്‍ഗ്ഗീയ ലഹളയായി ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*