*എന്തിനും ഏതിനും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സർക്കാർ*
24-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
ജനങ്ങളോട് എന്തിനും ഏതിനും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പകരം അപേക്ഷകര്‍ സ്വയം തയ്യാറാക്കുന്ന സത്യവാങ്മൂലം മതി. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരിക്കെ ഭരണപരിഷ്കാര കമ്മിഷന്‍ സമര്‍പ്പിച്ച അഞ്ചാം റിപ്പോര്‍ട്ടിലെ നിര്‍ദേശം അംഗീകരിച്ചാണ് മാറ്റം. പരീക്ഷയ്ക്കോ ജോലിക്കോ അപേക്ഷിക്കുമ്പോള്‍ പി.എസ്.സിയും മറ്റു വകുപ്പുകളും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടരുത്.
തിരഞ്ഞെടുക്കപ്പെടുകയോ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയോ ചെയ്യുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ മതിയെന്നും ചീഫ് സെക്രട്ടറി വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിച്ചു. ഓരോ വകുപ്പും പല ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണം. ഇതിനു മുന്നോടിയായി ഇപ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പട്ടിക തയാറാക്കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വകുപ്പും അവ സ്വീകരിക്കുന്ന വകുപ്പുകളും തമ്മില്‍ ആശയവിനിമയം നടത്തി ഒഴിവാക്കാവുന്നവയുടെ പട്ടിക തയാറാക്കണം.
ഓണ്‍ലൈന്‍ സംവിധാനമായ ഡിജിലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലേ വകുപ്പുകള്‍ ഇനി സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ സംവിധാനത്തെ പി.എസ്.സിയുമായും മറ്റു റിക്രൂട്മെന്റ് ബോര്‍ഡുകളുമായും ബന്ധിപ്പിച്ചാല്‍ ആധികാരികത നേരിട്ട് പരിശോധിക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കേണ്ടി വന്നാല്‍ അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. വകുപ്പുകളെ ഏകോപിപ്പിച്ച് പരിഷ്കാരങ്ങള്‍ പൊതുഭരണ വകുപ്പ് നടപ്പാക്കും
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*