Pages

സഹകരണ മേഖലയിൽ പുതിയ നിയമ നിർമ്മാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ

സഹകരണ മേഖലയിൽ പുതിയ നിയമ നിർമ്മാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ

കരുവന്നൂർ വായ്പാ തട്ടിപ്പിൽ  പ്രതികളെക്കുറിച്ച് അവ്യക്തതയുണ്ടെന്നും പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിൽ ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് സതീശൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത് . സി .പി .എം ഇക്കാര്യത്തിൽ ഉത്തരവാദിത്തം കാണിക്കണം . 'സർക്കാർ സഹകരണ മേഖലയിൽ പുതിയ നിയമ നിർമാണം നടത്തണമെന്നും"  സതീശൻ ആവശ്യപ്പെട്ടു. കരുവന്നൂർ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമില്ലെന്നാണ് വിമർശനം. 

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളെയും പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു. ടിപിആർ നോക്കി ലോക്ക്‍ഡൗൺ ചെയ്യുന്നത് ശാസ്ത്രീയമല്ല. ഇത് പ്രതിപക്ഷവും വിദഗ്ധരും നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ലോക്ക് ഡൗൺ മൂലം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി താറുമാറായി. സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പണം മാറ്റിവയ്ക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾ റിക്കവറി നടപടികൾ നർത്തി വെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു