Pages

തൃശ്ശൂർ കോർപ്പറേഷൻ മാസ്റ്റർ പ്ലാൻ - ജനവിരുദ്ധം -CPM ൻ്റെ ജനവഞ്ചനക്കെതിരെമേയറുടെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ കോൺഗ്രസ്സ്

തൃശ്ശൂർ കോർപ്പറേഷൻ മാസ്റ്റർ പ്ലാൻ - ജനവിരുദ്ധം -

CPM ൻ്റെ ജനവഞ്ചനക്കെതിരെ
മേയറുടെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ

     കോൺഗ്രസ്സ്

തൃശ്ശൂർ കോർപ്പറേഷൻ്റെ മാസ്റ്റർ പ്ലാൻ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾകിടയിലും   - ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കാൻ ശ്രമിച്ച് - തൃശ്ശൂരിൻ്റെ പൈതൃക പാരമ്പര്യത്തെ തകർക്കാൻ ശ്രമിക്കുന്ന CPM , നഗരവികസനമെന്ന പുകമറ  സൃഷ്ടിച്ച് അശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ തൃശൂർ നഗരവാസികളുടെ മേൽ അടിച്ചേൽപ്പിച്ച് ഭൂമാഫിയകളൾക്ക് ഒത്താശ ചെയ്ത് കൊണ്ട് നടത്തുന്ന അഴിമതി തുറന്നു കാട്ടി, അശാസ്ത്രീയവും
ജനവിരുദ്ധവുമായ മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് കൗൺസിലർമാർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചപ്പോൾ - അത് ചർച്ച ചെയ്യാൻ പോലും കൂട്ടാക്കാതെ -  മാസ്റ്റർ പ്ലാൻ റദ്ദാക്കൽ പ്രമേയം വോട്ടിനിട്ടാൽ പരാജയം ഉറപ്പായതിനാൽ എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തി - CPM ൻ്റെ ഗുണ്ടാ രാഷ്ട്രീയത്തിലൂടെ കോൺഗ്രസ്സ് കൗൺസിലർമാരെ അടിച്ചമർത്താൻ ശ്രമിച്ച് പരാജയപ്പെട്ട് കൗൺസിൽ യോഗം പിരിച്ച്‌ വിട്ട് നാണംകെട്ട് ഓടിയൊളിച്ച മേയറേ - നാണമില്ലേ -
രാജി വച്ച് കൂടെ !'

തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ സിപിഎമ്മിന്റെ ഗുണ്ടായിസം 

പ്രതിപക്ഷത്തെ കൗൺസിലർമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കൗൺസിൽ വിളിച്ചു ചേർത്തത്. ഈ കൗൺസിൽ അലങ്കോലമാക്കേണ്ട ഒരു കാര്യവും പ്രതിപക്ഷത്തിനില്ല. എന്നാൽ കൗൺസിലിൽ ഭൂരിപക്ഷം കൗൺസിലർമാരും മാസ്റ്റർപ്ലാൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ  അജണ്ടയിൽ വോട്ടെടുപ്പ് ആവശ്യപ്പെടുന്ന സാഹചര്യം  മുൻ കൂട്ടി കണ്ട മേയർ അജണ്ട പോലും വായിച്ച് ചർച്ച ചെയ്യാതെ കൗൺസിൽ യോഗം ഏകപക്ഷീയമായി  പിരിച്ചു വിട്ട് സംഘർഷമുണ്ടാക്കുകയാണ് ചെയ്തത്. മേയറുടെ ചേംബർ മറിച്ചിടാൻ മേയർ തന്നെ ശ്രമിക്കുന്നത് എല്ലാവരും കണ്ടതാണ്. സിപിഎം കൗൺസിലർമാർ സംഘം ചേർന്ന് വളഞ്ഞിട്ട് കൗൺസിലർമാരെ കയ്യേറ്റം ചെയ്‌തു.  അജണ്ട ചർച്ച ചെയ്യാൻ പോലും ആർജ്ജവം കാണിക്കാതെ മേയർ കൗൺസിലിൽ നിന്നും ഓടി പോയി. മാസ്റ്റർപ്ലാൻ റദ്ദ് ചെയ്യണമെന്ന ആവശ്യപ്പെട്ട് വിളിച്ച് ചേർത്ത കൗൺസിൽ യോഗം പിരിച്ചു വിട്ടത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. മാസ്റ്റർപ്ലാൻ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമപരമായ നടപടികളിലേക്ക് പോകുമെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.
മേയർ വോട്ടെടുപ്പ് ആവശ്യം പരിഗണിക്കാതെ ഏകപക്ഷീയമായി കൗൺസിൽ പിരിച്ചു വിട്ട നടപടിയിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ രാപകൽ സമരവുമായി പ്രതിപക്ഷമായ കോൺഗ്രസ്സ് മുന്നോട്ട് പോകും. നാളെ രാവിലെ പതിനൊന്ന് മണി വരെയാണ് രാപ്പകൽ സമരം ഉണ്ടാവുക.
ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി   ബഹു: 
DCC പ്രസിഡൻ്റ് MP വിൻസൻ്റ് Ex MLA യുടെ
നേതൃത്വത്തിൽ രാപകൽ ഐക്യദാർഢ്യസമരം നടക്കുകയാണ്

കോർപ്പറേഷൻ കൗൺസിൽ അറിയാതെ മിനുറ്റ്സിൽ കളവായി തീരുമാനം എഴുതി ചേർത്ത്-  മുൻ
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ
യെ കൊണ്ട്സർക്കാർ അംഗീകാരം വാങ്ങി മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകാരം ലഭിച്ചതാണന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച CPM ഉം മുൻഡെപ്യൂട്ടി മേയറും CPM ൻ്റെ താളത്തിന് തുള്ളുന്ന  കുരങ്ങിനെ പോലെ ചാടികളിക്കുന്ന മേയറും തൃശ്ശൂരിലെ ജനങ്ങളോട് കാണിച്ച നെറികേടിന് മറുപുടി പറഞ്ഞേ തീരൂ

തയ്യാറാക്കിയത്..
 ✍️ ജിജോ ജോർജ്ജ്
ചെയർമാൻ KPCC വിചാർ വിഭാഗ് - തൃശ്ശൂർ
വൈസ് പ്രസിഡൻ്റ്: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് - തൃശ്ശൂർ