Pages

ഇന്ന് അയ്യങ്കാളി ജയന്തി;

ഇന്ന് അയ്യങ്കാളി ജയന്തി; 
ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയ വിപ്ലവകാരിയായ
 സാമൂഹികപരിഷ്കർത്താവ് മഹാത്മ അയ്യങ്കാളി
ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് ജാതിഭ്രാന്തിനെതിരെ മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്., ജാതീയമായ വിവേചനങ്ങള്‍ക്ക് എതിരെ ജീവിതം മുഴുവന്‍ പ്രതികരിച്ചയാളാണ് മഹാത്മ അയ്യങ്കാളി .കലണ്ടറിലെ ചുവപ്പുമഷിയല്ല അയ്യങ്കാളി, കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടത്തിലെ അപൂര്‍വമായ വെളിച്ചമായിരുന്നു. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ സാമൂഹികപരിഷ്ക്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ നേതാവാണ് അയ്യങ്കാളി. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാനനായകനായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികുചേർക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും. 

ഈ ജന്മവാർഷിക ദിനത്തിൽ 

ശ്രദ്ധാജ്ഞലികളോടെ🌺🌺🌺🌺🌺

തയ്യാറാക്കിയത് :- -
✍️ ജിജോ ജോർജ്ജ്
ചെയർമാൻ KPCC വിചാർ വിഭാഗ് - തൃശ്ശൂർ
വൈസ് പ്രസിഡൻ്റ് - ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് - തൃശ്ശൂർ