Pages

*PMSBY (Pradhan Mantri Suraksha Bima Yojana) സ്കീമിൽ അംഗങ്ങളായ വ്യക്തികളുടെ ശ്രദ്ധയ്ക്ക്...*

*PMSBY (Pradhan Mantri Suraksha Bima Yojana) സ്കീമിൽ അംഗങ്ങളായ വ്യക്തികളുടെ ശ്രദ്ധയ്ക്ക്...*


റിസർവ് ബാങ്കിന്റെ കീഴിൽ വരുന്ന ബാങ്കുകളിൽ, 18 നും 70 നും ഇടയ്ക്ക് പ്രായമുള്ള അക്കൗണ്ട് ഹോൾഡർ വർഷത്തിൽ 12 രൂപ അടച്ചാൽ അടുത്ത വർഷത്തേക്ക് 2 ലക്ഷം ആക്സിഡന്റ് കവറേജ് ലഭിക്കുന്ന പദ്ധതിയാണ് PMBSY. ഭാഗികമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപ ലഭിക്കും. എല്ലാ വർഷവും മെയ്‌ മാസം 31 തീയതിക്കകം, പോളിസി ഹോൾഡറുടെ SB അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക് സംവിധാനംവഴി 12 രൂപ ഡെബിറ്റ് ചെയ്ത് ഇൻഷ്വറൻസ് പുതുക്കുന്ന പദ്ധതിയാണ് PMBSY. മെയ്‌ 26 മുതൽ 31 വരെ ബാങ്ക് അക്കൗണ്ടിൽ പ്രീമിയം പുതുക്കുവാൻ ആവശ്യമായ ബാലൻസ് സൂക്ഷിക്കണമെന്ന്, അക്കൗണ്ട് ഉടമകളെ ബാങ്കുകൾ അറിയിക്കുവാറുമു ണ്ട്.

എന്നാൽ അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് ഉണ്ടെങ്കിൽ കൃത്യസമയത്ത് തന്നെ പോളിസി പുതുക്കേണ്ട ഉത്തരവാദിത്വം ബാങ്കിനാണ്. അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി ഇൻഷുറൻസ് തുക ഡെബിറ്റ് ചെയ്യുവാൻ ബാങ്ക് അക്കൗണ്ട് ഹോൾഡറുടെ പക്കൽനിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കേണ്ട താണ്.

ബാങ്കിന്റെ ഭാഗത്തുനിന്നും പോളിസി തുക ഇൻഷുറൻസ് കമ്പനിയിൽ അടയ്ക്കുന്നതിൽ വീഴ്ച ഉണ്ടായാൽ അത് ബാങ്കിന്റെ സർവീസിൽ വന്ന അപാകതയായി കണക്കാക്കപ്പെടുമെന്ന് STATE CONSUMER DISPUTES REDRESSAL COMMISSION, PUNJAB, Appeal No.608 of 2019 ൽ പ്രസ്താവിച്ചിട്ടുണ്ട്.
..............................................