To download click here....
സംസ്ഥാനത്ത് കോവിഡ് 19 രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ
രോഗവ്യാപനം തടയുന്നതിനായി പരാമർശം (1) പ്രകാരം സഹകരണ സംഘം
രജിസ്റ്റാർ സഹകരണ സംഘങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്
മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
നിലവിൽ ലോക്ക്ഡൌൺ
നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ സർക്കാർ
പുറപ്പെടുവിച്ചിട്ടുണ്ട്.
മേൽ സഹചര്യത്തിൽ പരാമർശം (2) പ്രകാരം കടകൾ,
മാർക്കറ്റുകൾ, ബാങ്കുകൾ, ആഫീസുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ
ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര സ്ഥലങ്ങൾ, മറ്റ്
സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ താഴെ
പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
1. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങൾ തിങ്കൾ മുതൽ ശനി വരെ പ്രവർത്തി ദിവസം
ആയിരിക്കും.
2. സഹകരണ ബാങ്കുകൾ/സംഘങ്ങൾക്കുള്ളിലും പുറത്തും ജനക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അതാത് ഭരണസമിതിയുടെ
ഉത്തരവാദിത്വം ആയിരിക്കും.
3. സഹകരണ ബാങ്കുകൾ/സംഘങ്ങൾ ഒരു സമയം പ്രവേശിക്കാവുന്ന
കസ്റ്റമേഴ്സിന്റെ എണ്ണവും, ജീവനക്കാരുടെ വാക്സിനേഷന്റെ വിവരവും
പുറത്ത് പ്രദർശിപ്പിക്കേണ്ടതാണ്.
4. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ
അല്ലെങ്കിൽ 12 മണിക്കൂറിന് മുമ്പ് എടുത്ത ആർ.റ്റി.പി.സി.ആർ കോവിഡ്
നെഗറ്റീവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളവർക്കോ, അല്ലെങ്കിൽ ഒരു
മാസത്തിന് മുമ്പ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവർക്കോ മാത്രമേ
സഹകരണ ബാങ്കുകൾ/സംഘങ്ങൾക്കുള്ളിൽ പ്രവേശിക്കുന്നതിന്
പാടുള്ളൂ.