Pages

*ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി 2021-22*


മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേര്‍പ്പെടുത്തിയവരുടെയും,ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് ക്ഷണിച്ചു.
ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്‌ളോറിംഗ്/ഫിനിഷിംങ്/പ്ലംബിംങ്/സാനിട്ടേഷന്‍/ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. വീട് മെയിന്റനന്‍സിന് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ട. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുളള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏകവരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകയ്‌ക്കോ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക തുടങ്ങിയര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ മുമ്പ് ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ട. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. 2021 -22 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, വീട് റിപ്പയര്‍ ചെയ്യേണ്ടതുണ്ട്, വീടിന്റെ വിസ്തീര്‍ണം 1200 സ്‌ക്വ.ഫീറ്റില്‍ കുറവാണ് എന്നിവ സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം. അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ നേരിട്ടും, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റില്‍ തപാല്‍ മുഖാന്തിരവും അപേക്ഷിക്കാം. 

അപേക്ഷ ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.minoritywelfare.kerala.gov.in/pdfnewsflash/1631101039cation_form_of_housing_maintence_scheme.pdf

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪