21-Sep-2021
കണ്ണൂർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കണ്ണൂര്‍ സര്‍വകലാശാല സിവില്‍ സര്‍വീസ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സിവില്‍ സര്‍വീസ് താല്പര്യമുള്ള ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി നടക്കുന്ന പരിപാടി സപ്തംബര്‍ 23 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി വി സി ഡോ. എ സാബു അധ്യക്ഷത വഹിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ മുഖ്യാതിഥിയാകും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ അവസരം. താല്പര്യമുള്ള പ്ലസ് ടു, ബിരുദ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. കുട്ടിയുടെ പേര്, വിലാസം, സ്‌കൂള്‍, ക്ലാസ്, വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ ചേര്‍ക്കണം. kannurprdcontest@gmail.com എന്ന മെയിലില്‍ സപ്തംബര്‍ 22നകം പേര് നല്‍കണം.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*