20-Sep-2021
പെരിയ ∙ സംസ്ഥാനത്തെ 829 അങ്കണവാടികളിൽ വൈദ്യുതി കണക്ഷൻ നൽകി കെഎസ്ഇബി. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് അങ്കണവാടികളിലെ കുട്ടികൾക്ക് വെളിച്ചമെത്തിച്ചത്. 398 അങ്കണവാടികൾക്ക് ഒരു വൈദ്യുതി തൂൺ ഉൾപ്പെടെ സ്ഥാപിച്ചുളള കണക്ഷൻ കെഎസ്ഇബി സൗജന്യമായാണ് നൽകിയത്. ഇതിനായി കെഎസ്ഇബിയുടെ സ്വന്തം ഫണ്ടിൽ നിന്ന് 17.65 ലക്ഷം രൂപ ചെലവഴിച്ചു.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ അങ്കണവാടികൾക്ക് വൈദ്യുതി കണക്ഷൻ അനുവദിച്ചത്- 48 എണ്ണം. തിരുവനന്തപുരത്ത് 30 കണക്ഷനുകളും നൽകി. കൊല്ലം-22, പത്തനംതിട്ട-37, കോട്ടയം-34, ആലപ്പുഴ- 25, എറണാകുളം- 7, ഇടുക്കി-34, തൃശൂർ-10, പാലക്കാട്-37, കോഴിക്കോട്-43, കണ്ണൂർ-20, കാസർകോട്-20, വയനാട്-31 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ബാക്കിയുളള 431 അങ്കണവാടികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനിതാ ശിശു വികസനവകുപ്പ് തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ചാണ് വൈദ്യുതി കണക്ഷൻ നൽകിയത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*