Pages

*പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ ; ഓൺലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി*


03-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ രോഗബാധിതര്‍ ആകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോ എന്നുമാണ് കോടതി ഇന്ന് സര്‍ക്കാരിനോട് ചോദിച്ചത്. കേസ് സെപ്റ്റംബർ 13ന് വീണ്ടും പരിഗണിക്കും. കേരളത്തില്‍ ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടതലാണെന്നും.

രാജ്യത്തെ മൊത്തം കോവിഡ് കേസ്സുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തില്‍ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂല്‍ ഷാ എന്ന അഭിഭാഷകന്‍ പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ വാക്സിന്‍ സ്വീകരിച്ചവരല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമാണ് റസൂല്‍ ഷായുടെ ഹര്‍ജി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*