Pages

*ഇൻസ്റ്റന്റ് ലോൺ ആപ്പുകളിൽ നിന്നും പണം കടം എടുത്ത് പ്രശ്നത്തിലായോ?*




___________________________________

_വിഷമിക്കേണ്ട പരിഹാരമുണ്ട്..._

യാതൊരുവിധ രേഖകളും ഇല്ലാതെ ആപ്പിൽ കൂടി അപേക്ഷിക്കുമ്പോൾ പണം പെട്ടെന്ന് ലഭിക്കുമ്പോൾ, ആവശ്യക്കാർക്ക് അതൊരു ഉപകാരമാകും. പക്ഷേ ശേഷം വരുന്ന പ്രശ്നങ്ങൾ വിദ്യാർത്ഥികളേയും ഇടത്തരം വരുമാനക്കാരേയും നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഇൻസ്റ്റന്റ് ആപ്പ് ഡൗൺലോഡ് ചെയ്തു അതിലൂടെ കസ്റ്റമറുടെ KYC രേഖകൾ, ഫോട്ടോ, ഫോണിലുള്ള കോൺടാക്ട് ലിസ്റ്റ് എന്നിവ ഇത്തരക്കാർ ആദ്യം കൈക്കലാക്കുന്നു.

പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ കോൺടാക്ട് ലിസ്റ്റിൽ ഉള്ള ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും മോശമായ കമന്റുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് ലോണെടുത്ത വ്യക്തിയെ അപകീർത്തിപ്പെടുത്തി സമ്മർദ്ദത്തിലാക്കുന്നു. വ്യാജമായ വക്കീൽ നോട്ടീസ് അയക്കുക, ഉപഭോക്താവിനെയും ബന്ധുക്കളെയും ദിവസം നിരവധി തവണ വിളിക്കുക എന്നീ തന്ത്രങ്ങളുമായി മുന്നേറും. ഗതികേടിലായ ഉപഭോക്താവ് ആവശ്യപ്പെടുന്ന തുക കൊടുത്ത് ലോൺ തീർക്കുന്നു.

ഇത്തരക്കാർക്കെതിരെ പരാതി ഭാരതീയ റിസർവ് ബാങ്കിന്റെ https://sachet.rbi.org.in/Complaints/Add വെബ്സൈറ്റിൽ ഓൺലൈനായി കൊടുക്കുവാൻ സാധിക്കും. പരാതി ശരിയാണെങ്കിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും.

KYC രേഖകളും, നിങ്ങളുടെ ഫോട്ടോയും അപരിചിതരായ ആളുകൾക്ക് ഒരിക്കലും കൈമാറരുതെന്ന് റിസർവ് ബാങ്ക് ഓർമ്മിപ്പിക്കുന്നുണ്ട്...
..............................................