*01-09-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
ദുബായ് : ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. എല്ലാത്തരം വിസകളുള്ളവർക്കും ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികൾ പുറത്തിറക്കിയ അറിയിപ്പുകളിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയിൽ നിന്ന് സന്ദർശക വിസയിൽ ദുബൈയിലെത്തിയ യാത്രക്കാരോട് കോവിഡ് വാക്സിനേഷൻ സംബന്ധിച്ച രേഖകളൊന്നും അധികൃതർ ആവശ്യപ്പെട്ടില്ലെന്ന് യാത്രക്കാരിൽ ചിലർ മാധ്യമങ്ങളോട് പ്രതികരിച്ചു. തൊഴിൽ വിസ, ഷോർട്ട് സ്റ്റേ/ലോങ് സ്റ്റേ വിസകൾ, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യു ചെയ്ത വിസകൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവർക്ക് ദുബായിലേക്ക് യാത്ര ചെയ്യാമെന്നാണ് വിമാനക്കമ്പനികളുടെ അറിയിപ്പിൽ പറയുന്നത്.
എന്നാൽ, യാത്രക്കാർക്കുള്ള മൂന്ന് നിബന്ധനകളാണ് എയർ ഇന്ത്യ പുറത്തുവിട്ടത്. അധികൃതർ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
1) സാധുതയുള്ള താമസ വിസയുള്ളവർ ഫെഡറൽ അതിരോറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പിന്റെയോ (ഐ.സി.എ) അല്ലെങ്കിൽ ജി.ഡി.ആർ.എഫ്.എയുടെയോ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അനുമതി നേടണം.
2) വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂനകം നടത്തിയ ആർ.ടി.പി.സി.ആർ കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. പരിശോധനാ ഫലം അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ളതും ക്യൂ.ആർ കോഡ് ഉള്ളതും ആയിരിക്കണം.
3) യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ വെച്ച് വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് കോവിഡ് പരിശോധനാ ഫലവും ഹാജരാക്കണം. ഈ പരിശോധനാ ഫലത്തിലും ക്യു.ആർ കോഡ് ഉണ്ടായിരിക്കണം.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*