Pages

*പിളര്‍പ്പിലേക്ക് വരെയെത്തിച്ച ഐ.എന്‍.എല്ലിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഒടുവില്‍ അവസാനിക്കുന്നു*


01-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

പിളര്‍പ്പിലേക്ക് വരെയെത്തിച്ച ഐ.എന്‍.എല്ലിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഒടുവില്‍ അവസാനിക്കുന്നു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലാണ് ഇരു വിഭാഗവും സമവായത്തിലെത്തിയത്. നേരത്തേ കൈക്കൊണ്ട അച്ചടക്കനടപടിയുടെ കാര്യത്തിലേ തര്‍ക്കം ബാക്കിയുള്ളൂ. പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പ്രൊഫ: എ.പി.അബ്ദുള്‍ വഹാബിനെ പുറന്തള്ളിയ നടപടി പിന്‍വലിക്കും. അദ്ദേഹം വീണ്ടും പ്രസിഡണ്ടാവും. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തിയവര്‍ക്കും, കോഴിക്കോട് സൗത്തില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയെ തോല്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ രണ്ട് പേര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് അബ്ദുള്‍ വഹാബ് പക്ഷക്കാര്‍.

ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ കാന്തപുരത്തിന്റെയും മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെയും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ദിവസങ്ങള്‍ക്കകമുണ്ടാവും. മധ്യസ്ഥ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഇരു വിഭാഗവും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പ് ധാരണയനുസരിച്ച്‌, ഇനി പരസ്യ പ്രസ്താവനകളുണ്ടാവില്ല. പറയാനുള്ളത് പാര്‍ട്ടി വേദികളിലേ ഉന്നയിക്കൂ. സി.പി.എമ്മിന്റെ കടുത്ത നിലപാടാണ് ഇരു വിഭാഗത്തെയും വീണ്ടും സമവായ ചര്‍ച്ചകളിലേക്ക് നയിച്ചത്. വിഘടിച്ച്‌ മാറാനാണ് ഭാവമെങ്കില്‍ രണ്ടു വിഭാഗവും ഇടതുമുന്നണിയിലുണ്ടാവില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*