19-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
നിപ്പ ബാധ കണ്ടെത്തിയ കോഴിക്കോട് ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളില്‍ നടത്തിയ വിദഗ്‌ദ്ധ പരിശോധനയില്‍ നിപ്പ വൈറസിനെ കണ്ടെത്താന്‍ സാധിച്ചില്ല. റംബൂട്ടാന്‍, അടയ്ക്ക എന്നിവയിലാണ് വിദഗ്‌ദ്ധ പരിശോധന നടത്തിയത്. എന്നാല്‍ ഈ പഴങ്ങളിലൊന്നും നിപ്പ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിപ്പ ബാധിച്ച് മരണമടഞ്ഞ 12കാരന്റെ വീട്ടുവളപ്പില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമാണ് പഴങ്ങള്‍ ശേഖരിച്ചത്. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടിലാണ് പരിശോധന നടത്തിയത്. നേരത്തെ ശേഖരിച്ച മൃഗ സാംപിളുകളുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു. കാട്ടുപന്നിയില്‍ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
ഇതിനു മുമ്പ് ചാത്തമംഗലം പ്രദേശത്ത് ചത്തനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടേയും മരണമടഞ്ഞ കുട്ടിയുടെ വീട്ടിലെ ആടിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇവയിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് ദിവസം മുമ്പ് കാസര്‍ഗോഡ് പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. കുട്ടിക്ക് നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സ്രവം പരശോധനയ്ക്ക് അയച്ചത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*