Pages

*സ്കൂൾ തുറക്കൽ കർശന നിബന്ധനയിൽ ; മാർഗ്ഗരേഖ പുറത്തിറക്കും*


19-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ന​വം​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ സ്​​കൂ​ള്‍ തു​റ​ക്കാ​നു​ള്ള വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ വി​ശ​ദ ച​ര്‍​ച്ച​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി ഇ​രു​വ​കു​പ്പി​ലെ​യും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോഗം വൈ​കാ​തെ ചേരും. കഴിഞ്ഞ ജ​നു​വ​രി​യി​ല്‍ പൊതുപ​രീ​ക്ഷ​യു​ടെ മു​ന്നോ​ടി​യാ​യി പത്ത്, പ്ലസ് ടു ​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ സ്​​കൂ​ളു​ക​ളി​ലെ​ത്തി​ച്ച്‌​ മൂ​ന്ന്​ മാ​സ​ത്തി​ലേ​റെ റി​വി​ഷ​ന്‍ ക്ലാസ്സുകൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ള്‍ മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​ന്ന്​ മുതൽ ഏ​ഴ്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ന​വം​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ സ്​​കൂ​ളി​ലെ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന വെ​ല്ലു​വി​ളി. ഈ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ളും സാ​മൂ​ഹി​ക അ​ക​ല​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​യി​രി​ക്കും. അ​തി​നാ​ല്‍ നേ​രത്തേ ത​യാ​റാ​ക്കി​യ​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​യ മാ​ര്‍​ഗ​രേ​ഖ​യാ​യി​രി​ക്കും പ്രൈ​മ​റി ക്ലാ​സു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​യാ​റാ​ക്കു​ക.

പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്​ കാ​ര്യ​മാ​യ പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. പ്രൈ​മ​റി ക്ലാ​സു​ക​ളി​ലും കു​ട്ടി​ക​ളെ ബാ​ച്ചു​ക​ളാ​യി തി​രി​ച്ച്‌​ സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​ന്‍ ത​ന്നെ​യാ​ണ്​ ആ​ലോ​ച​ന. ഒ​ക്ടോ​ബ​ര്‍ നാ​ല്​ മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി ക്ലാ​സു​ക​ള്‍ 50 ശതമാനം കു​ട്ടി​ക​ളു​ള്ള ബാ​ച്ചു​ക​ളാ​ക്കി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ അ​ധ്യ​യ​നം ന​ട​ത്താ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തെ രീ​തി​യാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്​കൂളു​ക​ള്‍ തു​റ​ക്കുമ്പോഴും പി​ന്തു​ട​രു​ക. കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ല്‍ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ യോ​ഗ​ത്തി​ന്​ ശേ​ഷം മാര്‍​ഗഗ്ഗരേ​ഖ ത​യാ​റാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. കു​ട്ടി​ക​ളി​ലോ അ​ധ്യാ​പ​ക​രി​ലോ കോ​വി​ഡ്​ ബാ​ധ ക​ണ്ടെ​ത്തി​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഒക്​​ടോ​ബ​ര്‍ നാ​ല്​ മു​ത​ല്‍ കോ​ള​ജു​ക​ള്‍ തു​റ​ന്ന ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തും. ഇ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കും സ്​​കൂ​ള്‍ തുറക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ്ഗരേ​ഖ​ക്ക്​​ അ​ന്തി​മ രൂ​പം ന​ല്‍​കു​ക.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*