19-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സമസ്തയുമായി ചര്‍ച്ച നടത്തും. മത സൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിശദീകരണം. താമരശേരി ബിഷപ്പുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. വര്‍ഗ്ഗീയ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സമസ്ത നേതാക്കളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത്. ബി.ജെ.പി നേതാക്കള്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് പൂര്‍ണ പിന്തുണ അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ്, സി.പി.എം നേതാക്കളും പാലാ ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ എത്തി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪