Pages

*യു.എ.ഇയിലെ ചില സ്ഥലങ്ങളില്‍ ഇനിമുതല്‍ മാസ്‌ക് വേണ്ട, എന്നാൽ സാമൂഹിക അകലം പാലിക്കണം*


22-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ദുബായ് : യു.എ.ഇയിലെ ചില സ്ഥലങ്ങളില്‍ ഇനിമുതല്‍ മാസ്‌കില്ലാതെ സഞ്ചരിക്കാം. മാസ്‌ക് നിര്‍ബന്ധമാണെന്ന നിയമം ഒഴിവാക്കി. അതേസമയം, രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തങ്ങളുടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തല്‍ക്കുളം, ബീച്ച് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സെന്ററുകള്‍, ചികിത്സയ്ക്കായി എത്തുന്ന മെഡികെല്‍ സെന്ററുകള്‍, ക്ലിനിക്ക് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*