Pages

*എല്ലാ നിയമനങ്ങള്‍ക്കും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി*



*29-09-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖➖

എല്ലാ നിയമനങ്ങള്‍ക്കും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിനും പോലീസ് വെരിഫിക്കേഷന്‍ വേണം. സര്‍ക്കാര്‍, പൊതുമേഖലാ, ദേവസ്വം, സഹകരണ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയ്ക്കും നിയമം ബാധകമാണ്. ജോലിയില്‍ പ്രവേശിച്ച്‌ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം.

ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇതിനായി ഉടന്‍ ചട്ടഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്ഷേപം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിലും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍വേ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 75 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. കുടുംബശ്രീയെയാണ് സര്‍വേ നടത്താന്‍ നിയോഗിച്ചിരിക്കുന്നത്. തദ്ദേശവാര്‍ഡ് അടിസ്ഥാനത്തിലാകും സാമൂഹിത സാമ്പത്തിക സര്‍വേ നടത്തുക.


➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*