Pages

*ഉറുദു/അറബി/സംസ്കൃതം/സുറിയാനി/ലത്തീൻ/ഹിന്ദി ഭാഷയിൽ എഴുതപ്പെട്ട ഒരു പ്രമാണം കേരളത്തിലെ സബ് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?*


ലോകത്തെ ഏതു ഭാഷയിൽ എഴുതപ്പെട്ട പ്രമാണവും കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യാം. സബ്‌ രജിസ്ട്രാർക്ക് ഉള്ളടക്കം വായിച്ച് മനസ്സിലാക്കുന്നതിനും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും നിർണയിക്കുന്നതിനും ആയി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ ഒരു ശരി തർജ്ജമ അതിൻറെ കൂടെ ഉണ്ടായിരിക്കണം എന്ന് മാത്രം. തർജ്ജമ ഹാജരാക്കുന്ന കക്ഷി തന്നെ അത് ശരിയെന്ന് സാക്ഷ്യപ്പെടുത്തിയാൽ മതി. അതിനായി എംബസി ഉദ്യോഗസ്ഥരെയോ നോട്ടറി പബ്ലിക്കിനെയോ സമീപിക്കേണ്ടതില്ല. തർജ്ജിമ ഡിപ്പാർട്മെന്റ് നിർദ്ദേശിച്ചിട്ടുള്ള തരത്തിൽ ആയിരിക്കണം. 

പീരുമേട്, ദേവികുളം സബ് രജിസ്ട്രാർ ഓഫീസുകളിൽ തർജ്ജമ ഹാജരാക്കുന്നതിൽ നിന്നും തമിഴരേയും ഹോസ്ദുർഗ്, മഞ്ചേശ്വരം, കാസർഗോഡ്, തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസുകളിൽ തർജ്ജമ ഹാജരാക്കുന്നതിൽ നിന്നും കന്നടക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് തർജ്ജമ കൂടാതെ ആധാരം ഹാജരാക്കി രജിസ്റ്റർ ചെയ്യാവുന്നതാണ്.

സെക്ഷൻ 19 Registration Act, 1908
..............................................