23-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
എല്ലാ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സീറ്റ് വര്‍ധിപ്പിക്കുന്നത് പരിശോധിക്കും. സ്കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ലെന്നും ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 7ന് പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ മേഖലയിലും അണ്‍എയ്‌ഡഡ് മേഖലയിലും സീറ്റ് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഏതെങ്കിലും ജില്ലയില്‍ സീറ്റ് ക്ഷാമമുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സംവരണത്തില്‍ ഒഴിവ് വരുന്ന സീറ്റ് മെറിറ്റിലേക്ക് എടുക്കുമെന്ന് പറഞ്ഞ അദ്ദേഹം പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്ലസ് വണ്‍ പ്രവേശനം കൃത്യമായി പുരോഗമിക്കുന്നുവെന്നും 4,65,219 അപേക്ഷകള്‍ ആദ്യ അലോട്ട്മെന്റിന് പരിഗണിച്ചുവെന്നും മന്ത്രി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪