Pages

*രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ രണ്ടു വര്‍ഷത്തിനിടെ ഇരട്ടിയോളം വര്‍ധിച്ചു*


23-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ രണ്ട് വര്‍ഷത്തിനിടെ ഇരട്ടിയോളം വര്‍ധിച്ചു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ 50,035 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2018-ല്‍ 27,248 കേസും 2019-ല്‍ 44,735-ഉം കേസുമായിരുന്നു. സൈബര്‍ കുറ്റകൃത്യനിരക്ക് 3.7 ആയി. 2019-ല്‍ 3.3 ആയിരുന്നു. 18,420 പേരെ അറസ്റ്റ് ചെയ്തതില്‍ 18,420-ഉം പുരുഷന്മാരാണ്. കോടതി ശിക്ഷിച്ച 1369 പേരും പുരുഷന്മാരാണ്. കുറ്റം ചുമത്തപ്പെട്ട 600 പേരില്‍ 13 പേര്‍ മാത്രമാണ് സ്ത്രീകള്‍. കര്‍ണാടകയില്‍ കുറ്റകൃത്യനിരക്ക് 16.2 ശതമാനമാണ്. കേരളത്തില്‍ 1.2 ശതമാനം മാത്രം. തെലങ്കാന - 13.4, അസം - 10.1, യു.പി - 4.8, മഹാരാഷ്ട്ര, മേഘാലയ - 4.4, ഒഡിഷ - 4.2 എന്നീ സംസ്ഥാനങ്ങളിലെ നിരക്ക് ദേശീയ ശരാശരിക്ക് മുകളിലാണ്.

19 മെട്രോപോളിറ്റന്‍ നഗരങ്ങളിലാണ് 18,657 കേസ്. നഗരങ്ങളിലെ കുറ്റകൃത്യനിരക്ക് 16.4 ആണ്. വന്‍നഗരങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇടമാക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്നില്‍ യു.പി
കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. 2020ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 22.17 ശതമാനവും യുപിയിലാണ് - 11,097 കേസ്. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതിന് 872 കേസെടുത്തു. കൂടുതലും തട്ടിപ്പ്
രജിസ്റ്റര്‍ ചെയ്ത കേസില്‍ 60 ശതമാനവും തട്ടിപ്പുമായി ബന്ധപ്പെട്ടാണ് - 30,142. ഇതില്‍ 10,395-ഉം സാമ്പത്തിക തട്ടിപ്പാണ്. ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകേസ് - 4097. എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഒ.ടി.പി തട്ടിപ്പുകളും വ്യാപകം. ലൈംഗിക ചൂഷണക്കേസ് 6.6 ശതമാനമാണ് - 3293 കേസ്. സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളില്‍ 578 കേസെടുത്തിട്ടുണ്ട്. 113 കേസ് ഭീകരവാദവുമായി ബന്ധപ്പെട്ടാണ്.

ഇതില്‍ 96ഉം യുപിയിലാണ്. ദിശ കിട്ടാതെ അന്വേഷണം
കേസ് കൂടുമ്പോള്‍ പല സംസ്ഥാനത്തും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. മുന്‍വര്‍ഷങ്ങളില്‍ അന്വേഷണം പുര്‍ത്തിയാക്കാത്ത 53,157 കേസുണ്ട്. ഈ വര്‍ഷത്തെയടക്കം 1,03,988 കേസ് അന്വേഷണത്തിലാണ്. കുറ്റപത്രം നല്‍കിയത് 47.5 ശതമാനത്തില്‍ മാത്രം. തെളിവ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 13,384 കേസിന്റെ അന്വേഷണം നിലച്ചു. അതേസമയം, കേരളത്തില്‍ 70.6 ശതമാനം കേസിലും കുറ്റപത്രം നല്‍കി. രാജ്യത്ത് 36,236 കേസ് വിചാരണ കാത്ത് കോടതികളിലുണ്ട്. കേരളത്തിലത് 1026 മാത്രമാണ്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*