*വിൽ പത്രം:-*



*വിൽ പത്രം:-*
__________________________________

*1) വിൽ പത്രം രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ടോ ?*

നിയമപരമായി രജിസ്റ്റർ ചെയ്ത വിൽപത്രത്തിനും രജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിനും തുല്യ സാധുതയാണ്. എന്നാൽ നിങ്ങളുടെ മരണശേഷം വിൽപത്രം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും അതിൽ ഒപ്പ് വെച്ചത് നിങ്ങൾ തന്നെയാണോ, സ്വബോധത്തോടെയാണോ എന്നൊക്കെ തർക്കങ്ങൾ വരികയും ചെയ്താൽ, രജിസ്റ്റർ ചെയ്ത പ്രമാണത്തിന്റെ ആധികാരികത തെളിയിക്കാൻ താരതമ്യേന എളുപ്പമാണ്.
....................................................................
*2) വിൽപത്രം രജിസ്റ്റർ ചെയ്യുമ്പോൾ അതിൽ എഴുതിയിരിക്കുന്നതെന്താണെന്ന് ആളുകൾ അറിയില്ലേ?*

വിൽപത്രം എന്നത് ഒരു സ്വകാര്യ രേഖയാണ്. രജിസ്റ്റർ ചെയ്താലും അതിന്റെ കോപ്പി നമ്മൾ ജീവിച്ചിരിക്കുമ്പോൾ, മറ്റാർക്കും ലഭിക്കുവാൻ (ബന്ധുക്കൾക്ക് ഉൾപ്പടെ) അവകാശമില്ല. കൂടുതൽ പ്രൈവസി വേണമെങ്കിൽ വിൽപത്രം തയ്യാറാക്കി സീൽ ചെയ്ത് ജില്ലാ രജിസ്‌ട്രാറുടെ അടുത്ത് ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്യാം. നമ്മുടെ മരണശേഷം മാത്രമേ അത് തുറക്കുകയുള്ളൂ.
....................................................................
*3) ആരെയാണ് വിൽപത്രത്തിൽ സാക്ഷികളാക്കേണ്ടത്?*

നിങ്ങളുടെ മരണശേഷം വിൽപത്രത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ ആരെങ്കിലും തർക്കം ഉന്നയിച്ചാൽ ആ സമയത്ത് കോടതിയിലെത്തി, ആ വിൽപത്രം എഴുതിയത് നിങ്ങൾ തന്നെയാണെന്നും പൂർണ്ണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെയുമാണ് എന്ന് തെളിയിക്കേണ്ടി വരുന്നിടത്താണ് സാക്ഷിയുടെ പ്രാധാന്യം വരുന്നത്. അതുകൊണ്ടുതന്നെ നിങ്ങളെക്കാൾ പ്രായം കുറഞ്ഞതും, നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് തന്നെ ജീവിക്കുന്നതും, കോടതിക്ക് വിശ്വാസ്യത തോന്നുന്നതും ആയവരെ സാക്ഷികളാക്കുന്നതാണ് നല്ലത്. വക്കീലന്മാർ, ഡോക്ടർമാർ, സമൂഹം ആദരിക്കുന്നവർ എന്നിവരെ സാക്ഷിയാക്കുന്നത് വിശ്വാസ്യത കൂട്ടും. നിങ്ങളുടെ വിൽപത്രം കൊണ്ട് നേരിട്ടോ അല്ലാതെയോ ഗുണം ലഭിക്കുന്ന ആരും സാക്ഷികളാകാതിരിക്കുന്നതാണ് നല്ലത്.
....................................................................
*4) ഒരിക്കൽ എഴുതിയ വിൽപത്രം മാറ്റി എഴുതാമോ?*

തീർച്ചയായും, ഒരിക്കൽ എഴുതിയ വിൽപത്രത്തിന് ഭേദഗതി വരുത്തുകയോ, പൂർണമായി റദ്ദ് ചെയ്ത് പുതിയ വിൽപത്രം എഴുതുകയോ ചെയ്യാം. ഇത് എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാം. നിങ്ങളുടെ ആസ്തികൾ കൂടുന്നതനുസരിച്ച് അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും വിൽപത്രം പുതുക്കി എഴുതുന്നതാണ് നല്ലത്. വിവാഹം, പുനർ വിവാഹം, അടുത്ത ബന്ധുക്കളുടെ മരണം, കൂടുതൽ അപകടസാദ്ധ്യതകൾ ഉള്ള പ്രദേശത്തേക്ക് പോകുന്നത്, ഇതൊക്കെ വിൽപത്രം മാറ്റിയെഴുതാനുള്ള അവസരമാണ്. ഓരോ വിൽപത്രത്തിലും അതെഴുതിയ തിയതി ഉണ്ടായിരിക്കണം. ഓരോ ആസ്തികളുടെയും ഏറ്റവും അവസാനം എഴുതിയ വിൽപത്രമാണ് നിയമപരമായി നിലനിൽക്കുന്നത്.
....................................................................
*5) ഞാൻ ചെറു പ്രായമാണ്. വിൽ പത്രം എഴുതാമോ?*

18 വയസ്സ് കഴിഞ്ഞാൽ ആർക്കും വിൽപത്രം എഴുതാവുന്നതാണ്.
....................................................................
*6) എനിക്ക് രണ്ടു വാഹനങ്ങളുണ്ട്. അതിന്റെ അവകാശത്തെക്കുറിച്ച് വിൽപത്രത്തിൽ പ്രതിപാദിക്കാമോ?*

ചെയ്യാവുന്നതാണ്.
....................................................................
*7) എന്നെ ജീവിതകാലത്ത് സഹായിച്ച ഒരു വ്യക്തിക്ക് മരണശേഷം എന്റെ Fixed ഡെപ്പോസിറ്റിൽ നിന്നും ഒരു തുക കൊടുക്കണമെ ന്നുണ്ട്. സാധിക്കുമോ?*

അക്കാര്യം വിൽപത്രത്തിൽ എഴുതാവുന്നതാണ്.
..............................................