*ആന്റിബോഡി കുത്തനെ കുറയുന്നു ; ബൂസ്റ്റർ ഡോസ് വേണ്ടിവരുമെന്ന് പഠനം*


15-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ മൂന്നോ നാലോ മാസങ്ങള്‍ കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവില്‍ ഗണ്യമായി കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നല്‍കിവരുന്ന കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ് പഠനം. ഐ.സി.എം.ആര്‍ ഭുവനേശ്വര്‍ സെന്റര്‍ മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 614 ആരോഗ്യ പ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്‍ഫക്ഷന്‍ ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്ബോള്‍ ആന്റിബോഡി ഗണ്യമായി കുറയുന്നതായാണ് കണ്ടെത്തല്‍. 614 പേരില്‍ 308 പേര്‍ കോവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിച്ചത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം കോവിഷീല്‍ഡിനെ അപേക്ഷിച്ച്‌ കോവാക്‌സിന്‍ കൂടുതല്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒന്നെങ്കില്‍ ബൂസ്റ്റര്‍ ഡോസ് ഉടന്‍ തന്നെ നല്‍കാന്‍ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ വാക്‌സിന്‍ നവീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പഠനറിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
➖️➖️➖️➖️➖️➖️➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*