Pages

*നിങ്ങൾക്കുമാകാം കോടീശ്വരൻ...അതിന് മുൻപ്...??*


ഭാഗ്യക്കുറിക്ക് സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും വാങ്ങുമ്പോൾ തന്നെ മറുവശത്ത് പേരും മേൽവിലാസവും, എഴുതി ഒപ്പിടുവാൻ മറക്കരുത്..... വേണമെങ്കിൽ ഒന്നിൽ കൂടുതൽ ഒപ്പിടാം...

ഭാഗ്യക്കുറി സമ്മാനർഹർ നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിൽ ആവശ്യം വേണ്ട രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കേണ്ടതാണ്.

സമ്മാനത്തുക ലഭിക്കുവാൻ ടിക്കറ്റ് ബാങ്കിലും ഹാജരാക്കാം.

5000 രൂപ വരെ ടിക്കറ്റുകൾക്ക്, ടിക്കറ്റ് ഹാജരാക്കുന്ന ദിവസം തന്നെ സമ്മാനത്തുക നൽകുന്നു.

നിലവിൽ 10,000 രൂപയുടെ മുകളിലുള്ള സമ്മാനത്തുകയിൽ നിന്നും 30% ആദായനികുതി കുറയ്ക്കുന്നതാണ്.
....................................................................
*ഭാഗ്യക്കുറിക്കൊപ്പം ഹാജരാക്കേണ്ട രേഖകൾ:-*

*1)* സമ്മാന അവകാശത്തിനുള്ള അപേക്ഷ.

*2)* സ്വയം സാക്ഷ്യപ്പെടുത്തിയ ഭാഗ്യക്കുറിയുടെ പകർപ്പ്.

*3)* ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ.

*5)* സമ്മാനാർഹരുടെ പേരും മേൽവിലാസവും എഴുതിയ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച Reciept.

*5)* സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്.

*6)* രണ്ടു പേർ ചേർന്നാണ് ടിക്കറ്റ് എടുത്തിട്ടുള്ളതെ ങ്കിൽ രണ്ടാമത്തെ വ്യക്തിക്ക് സമ്മാനത്തുക ലഭിക്കുന്നതിനു വേണ്ടി ഒന്നാമത്തെ വ്യക്തി നൽകുന്ന അധികാര പത്രവും, 50 രൂപ മുദ്രപത്രത്തിൽ സംയുക്ത പ്രസ്താവനയും.
....................................................................
*ഇനിയെങ്ങാനും 30 ദിവസത്തിനുള്ളിൽ സമ്മാനത്തുക അവകാശപ്പെടുവാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യും? സമ്മാനതുക നഷ്ടപ്പെടുമോ? അതിനുമുണ്ട് വഴി???*

രണ്ടു പേർ ചേർന്നാണ് ടിക്കറ്റ് എടുത്തിട്ടുള്ളത് എങ്കിൽ ഒരാൾ മറ്റേ ആളെ സമ്മാനത്തുക ലഭിക്കുന്നതിനു വേണ്ടിയുള്ള അധികാര പത്രവും, 50 രൂപ മുദ്രപത്രത്തിൽ സംയുക്ത പ്രസ്താവനയും വേണം.
..............................................