Pages

*ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: അപേക്ഷ ക്ഷണിച്ചു*



കേരള മദ്രസ അധ്യാപക വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വയസ് 18-40. യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജിഡിസിഎ/ഡിസിഎയും. പരിചയം - സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ/സിവി സഹിതം ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും യോഗ്യതയും അനുഭവപരിചയവും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ ടീച്ചേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, രണ്ടാം നില KURDFC ബില്‍ഡിംഗ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍. പി ഒ, കോഴിക്കോട് 673005 വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സെപ്തംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪