19-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
രാജ്യത്ത് ഡീസല്‍ വില്പന തുടര്‍ച്ചയായി കുറയുന്നു. ഈമാസം ഒന്നുമുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി ഡീസല്‍ വില്പന ഇടിവ് 2020 സെപ്‌തംബറിലെ സമാനകാലത്തെ അപേക്ഷിച്ച് 1.5 ശതമാനവും 2019 സെപ്‌തംബറിനേക്കാള്‍ ഏഴ് ശതമാനവുമാണ്. അതേസമയം, പെട്രോളിന്റെ വില്പന യഥാക്രമം 5.7 ശതമാനം, 8.3 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ഗതാഗതത്തിന് പുറമേ വ്യാവസായിക ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കുന്ന ഡീസലിന്റെ വില്പനവിഹിതം മൊത്തം ഇന്ധനവില്പനയുടെ 40 ശതമാനമാണ്.ഡീസല്‍ വില്പന കുറയുന്നത്, രാജ്യത്ത് വ്യാവസായിക മേഖല തളര്‍ച്ച നേരിടുന്നതിന്റെ സൂചന കൂടിയാണ്. നിലവില്‍ 103.42 രൂപയാണ് പെട്രോള്‍ വില (തിരുവനന്തപുരം). ഡീസലിന് 95.38 രൂപ. കഴിഞ്ഞ രണ്ടാഴ്‌ചയോളമായി വില മാറിയിട്ടില്ല.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*