07-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീല്‍ ഉന്നയിച്ച അഴിമതി ആരോപണത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ്. സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതിയിലാണ് കെ.ടി ജലീല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്നായിരുന്നു ജലീല്‍ ആരോപിച്ചത്. ഇ.ഡിക്ക് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും ജലീല്‍ ആവര്‍ത്തിക്കുകയായിരുന്നു. കെ.ടി ജലീലിനെ ഇ.ഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇ.ഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പരിഹാസ്യ രൂപേണെ പറഞ്ഞു. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചു നടപടിയെടുത്തിട്ടുള്ളതാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*