19-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
നവംബര്‍ ഒന്ന് മുതല്‍ സ്കൂള്‍ തുറക്കാനുള്ള വിശദമായ മാര്‍ഗരേഖ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ വിശദ ചര്‍ച്ചക്ക് ശേഷം പുറത്തിറക്കും. ഇതിനായി ഇരുവകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വൈകാതെ ചേരും. കഴിഞ്ഞ ജനുവരിയില്‍ പൊതുപരീക്ഷയുടെ മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ സ്കൂളുകളിലെത്തിച്ച് മൂന്ന് മാസത്തിലേറെ റിവിഷന്‍ ക്ലാസ്സുകൾ നടത്തിയിരുന്നു. ഇതിനായി വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ മാര്‍ഗരേഖ തയാറാക്കിയിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ നവംബര്‍ ഒന്ന് മുതല്‍ സ്കൂളിലെത്തിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതാണ് പ്രധാന വെല്ലുവിളി. ഈ കുട്ടികള്‍ക്കിടയില്‍ കോവിഡ് പ്രോേട്ടാകോളും സാമൂഹിക അകലവും ഉറപ്പുവരുത്തുന്നത് ശ്രമകരമായ ജോലിയായിരിക്കും. അതിനാല്‍ നേരത്തേ തയാറാക്കിയതിനെക്കാള് കൂടുതല്‍ കര്‍ശനമായ മാര്‍ഗരേഖയായിരിക്കും പ്രൈമറി ക്ലാസുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ തയാറാക്കുക.
പത്ത്, 12 ക്ലാസുകളിലെ കുട്ടികളെ സ്കൂളുകളിലെത്തിക്കുന്നതിന് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പ്രൈമറി ക്ലാസുകളിലും കുട്ടികളെ ബാച്ചുകളായി തിരിച്ച് സ്കൂളുകളിലെത്തിക്കാന്‍ തന്നെയാണ് ആലോചന. ഒക്ടോബര്‍ നാല് മുതല്‍ കോളജുകളില്‍ അവസാന വര്‍ഷ ഡിഗ്രി ക്ലാസുകള്‍ 50 ശതമാനം കുട്ടികളുള്ള ബാച്ചുകളാക്കി ഒന്നിടവിട്ട ദിവസങ്ങളില്‍ അധ്യയനം നടത്താന്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഇതെ രീതിയായിരിക്കും ആദ്യഘട്ടത്തില്‍ സ്കൂളുകള്‍ തുറക്കുമ്പോഴും പിന്തുടരുക. കുട്ടികളുടെ യാത്രാക്രമീകരണം ഉള്‍പ്പെടെ കാര്യങ്ങളില്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ യോഗത്തിന് ശേഷം മാര്ഗഗ്ഗരേഖ തയാറാക്കാനാണ് തീരുമാനം. കുട്ടികളിലോ അധ്യാപകരിലോ കോവിഡ് ബാധ കണ്ടെത്തിയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെയുള്ളവ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തും. ഒക്ടോബര്‍ നാല് മുതല്‍ കോളജുകള്‍ തുറന്ന ശേഷമുള്ള സാഹചര്യം സൂക്ഷ്മമായി വിലയിരുത്തും. ഇതിന് ശേഷമായിരിക്കും സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖക്ക് അന്തിമ രൂപം നല്‍കുക.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*