Pages

*സി.​ബി.​എ​സ്.​ഇ 10,12 ക്ലാ​സ്സ് പ​രീ​ക്ഷാ തീയ്യതികൾ പ്ര​ഖ്യാ​പിച്ചു*


19-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സി.​ബി.​എ​സ്.​ഇ 10,12 ക്ലാ​സു​ക​ളു​ടെ ആദ്യ ടേം ​പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പ്രഖ്യാപിച്ചു. പ​ത്താം ക്ലാസ്സ്‌ പരീക്ഷ ന​വം​ബ​ര്‍ 30നും 12ാം ​ക്ലാ​സ്​ പരീക്ഷ ഡി​സം​ബ​ര്‍ ഒന്നിനും തു​ട​ങ്ങും. പ്രധാന (മേ​ജ​ര്‍)​ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ തീ​യ​തി​യാ​ണ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും മൈ​ന​ര്‍ വി​ഷ​യ​ങ്ങ​ളു​ടെ തീ​യ​തി സ്​​കൂ​ളു​ക​ള്‍​ക്ക്​ പ്ര​ത്യേ​ക​മാ​യി അ​യ​ക്കു​മെ​ന്നും പ​രീ​ക്ഷാ കൺട്രോളർ സന്യം ഭരദ്വാ​ജ്​ പറഞ്ഞു.

10,12 ക്ലാ​സു​ക​ളി​ലെ മൈ​ന​ര്‍ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ യ​ഥാ​ക്ര​മം നവംബർ 17നും ​ന​വം​ബ​ര്‍ 16നും ​തു​ട​ങ്ങും. കോവിഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ രണ്ട് ടേ​മു​ക​ളാ​യാ​ണ്​ പരീക്ഷ. ഇ​ക്കാ​ര്യം ജൂ​ലൈ​യി​ല്‍ ത​ന്നെ സി.​ബി.​എ​സ്.​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഓ​ഫ്​​ലൈ​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ ഒ​ബ്​​ജ​ക്​​ടീ​വ്​ രീ​തി​യി​ലാ​യി​രി​ക്കും. ഒന്നര മ​ണി​ക്കൂ​റാ​യി​രി​ക്കും സമയം. മഞ്ഞുകാലം ക​ണ​ക്കി​ലെ​ടു​ത്ത്​ 11.30നാ​യി​രി​ക്കും പരീക്ഷ തു​ട​ങ്ങു​ക. കൂടുതൽ വി​വ​ര​ങ്ങ​ള്‍ cbse.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*