Pages

⛈️*സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും ; 11 ജില്ലകളിൽ യെല്ലോ അലർട്ട്*


19-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. നാളെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താരതമ്യേന സംസ്ഥാനത്ത് ഇന്ന് മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*