Pages

കഴിഞ്ഞ ഏഴുവർഷങ്ങളിൽ ചൂടുകൂടി; ഏഷ്യയിൽ ഏറ്റവും ചൂടേറിയ വർഷം 2020


1 hour ago

ഗ്ലാസ്‌ഗോ: കഴിഞ്ഞ ഏഴുകൊല്ലങ്ങളാകാം രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ചൂടുകൂടിയ വർഷങ്ങളെന്ന് ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.). ആഗോള കാലാവസ്ഥാസമ്മേളനത്തിൽ സമർപ്പിച്ച പ്രാഥമിക കാലാവസ്ഥാറിപ്പോർട്ടിലാണ് ഈ വിവരം. ഭൂമി വാസയോഗ്യമല്ലാത്തയിടമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യു.എം.ഒ. മുന്നറിയിപ്പുനൽകി.

2015-2021 വർഷങ്ങളിൽ അന്തരീക്ഷതാപം ഏറെക്കൂടി. വ്യവസായവിപ്ലവകാലത്തിനുമുമ്പുള്ള സ്ഥിതിയുമായി തുലനം ചെയ്യുമ്പോൾ ഇക്കൊല്ലം ഇതുവരെയുള്ള ശരാശരി താപനിലവർധന 1.09 ഡിഗ്രി സെൽഷ്യസാണ്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും ചൂടുകൂടിയ ആറാമത്തെയോ ഏഴാമത്തെയോ വർഷമാണ് 2021.

ഏഷ്യയിലെ ഏറ്റവും ചൂടേറിയ വർഷം 2020 ആണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ ഏഷ്യയിൽ ഏറ്റവുംകൂടുതൽ ആഗോളശരാശരി നഷ്ടമുണ്ടായത് ചൈനയ്ക്കാണ് -23,800 കോടി ഡോളർ (18 ലക്ഷം കോടി രൂപ). ഇന്ത്യക്ക് 8700 കോടി ഡോളറിന്റെ (6.5 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായി. ജപ്പാനും (8300 കോടി ഡോളർ), ദക്ഷിണകൊറിയയുമാണ് (2400 കോടി ഡോളർ) തൊട്ടുപിന്നിൽ.

2020-ലെ കൊടുങ്കാറ്റും പ്രളയവും അഞ്ചുകോടി ഏഷ്യക്കാരെ ബാധിച്ചു. അയ്യായിരത്തിലേറെപ്പേർ മരിച്ചു.

കടപ്പാട് : മാതൃഭൂമി ന്യൂസ്