അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്
2022 Public Holidays- Kerala: അടുത്ത വർഷത്തെ (2022) പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.
2022 Public Holidays- Kerala- അവധി ദിനങ്ങൾ
ജനുവരി
- റിപ്പബ്ലിക് ദിനം – ജനുവരി 26- ബുധൻ
മാർച്ച്
- ശിവരാത്രി – മാർച്ച് ഒന്ന്- ചൊവ്വ
ഏപ്രിൽ
- പെസഹ വ്യാഴാം/ഡോക്ടർ അംബേദ്കർ ജയന്തി- ഏപ്രിൽ 14- വ്യാഴം
- ദുഃഖവെള്ളി/വിഷു- ഏപ്രിൽ 15- വെള്ളി
മേയ്
- ഈദുൽ ഫിത്ർ*- മേയ്- രണ്ട്- തിങ്കൾ
ജൂലൈ
- കർക്കടക വാവ് – ജൂലൈ 28- വ്യാഴം
ഓഗസ്റ്റ്
- മുഹർറം*- ഓഗസ്റ്റ് എട്ട്- തിങ്കൾ
- സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15- തിങ്കൾ
- ശ്രീകൃഷ്ണ ജയന്തി- ഓഗസ്റ്റ് 18- വ്യാഴം
സെപ്തംബർ
- ഒന്നാം ഓണം- സെപ്തംബർ ഏഴ്-ബുധൻ
- തിരുവോണം-സെപ്തംബർ എട്ട്-വ്യാഴം
- മൂന്നാം ഓണം-സെപ്തംബർ ഒമ്പത്-വെള്ളി
- ശ്രീനാരായണ ഗുരു സമാധി- സെപ്തംബർ 21-ബുധൻ
ഒക്ടോബർ
- മഹാനവമി-ഒക്ടോബർ നാല്- വ്യാഴം
- വിജയദശമി-ഒക്ടോബർ അഞ്ച്-വെള്ളി
- ദീപാവലി-ഒക്ടോബർ 24-തിങ്കൾ
ഞായറാഴ്ചയിലെ അവധി ദിനങ്ങൾ
മന്നം ജയന്തി-ജനുവരി രണ്ട്, ഈസ്റ്റർ – ഏപ്രിൽ 17, മെയ് ദിനം- മേയ് ഒന്ന്, അയ്യൻ കാളി ജയന്തി- ഓഗസ്റ്റ് 28, ,ഗാന്ധി ജയന്തി- ഒക്ടോബർ രണ്ട്, ക്രിസ്തുമസ്- ഡിസംബർ-25 എന്നീ അവധി ദിവസങ്ങൾ ഞായറാഴ്ചയാണ്.
രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങൾ
ഈദുൽ അദ്അ (ബക്രീദ്)*- ജൂലൈ ഒമ്പത്,നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി- സെപ്തംബർ 10, മിലാദി ശെരീഫ് * – ഒക്ടോബർ എട്ട് എന്നീ അവധി ദിവസങ്ങൾ രണ്ടാം ശനിയാഴ്ചയാണ്.
ഈദുൽ ഫിത്ർ, മുഹർറം, ഈദുൽ അദ്അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങൾ ചാന്ദ്ര ദർശനം അനുസരിച്ച് വ്യത്യാസപ്പെടാം.
നിയന്ത്രിത അവധി ദിനങ്ങൾ
- അയ്യാ വൈകുണ്ഠ സ്വാമി ജയന്തി- മാർച്ച് മൂന്ന്-വെള്ളി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, നാടാർ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.
- ആവണി അവിട്ടം-ഓഗസ്റ്റ് എട്ട്-വ്യാഴം: ബ്രാഹ്മണ സമുദായത്തിൽ പെട്ട സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി
- വിശ്വകർമ ദിനം- സെപ്തംബർ 17- ശനി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ വിശ്വകർമ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, വിശ്വകർമ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.