Pages

2022 Public Holidays- Kerala: 2022 വർഷത്തെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു


2022 Public Holidays Kerala, 2022 Public Holidays, 2022 Holidays, 2022 Onam, 2022 Vishu, 2022 Eid, 2022 Xmas, 2022 Christmas, 2022 Bakrid, 2022 Eid ul Fitr, 2022 Pooja, 2022 Deepavali, അവധി, 2022, 202ലെ അവധി ദിനങ്ങൾ, 2022 ഓണം, 2022 ക്രിസ്മസ്, 2022 ഇദ്, 2022 വിഷു, 2022 ദീപാവലി, Malayalam News, Kerala News, IE Malayalam

അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്

2022 Public Holidays- Kerala: അടുത്ത വർഷത്തെ (2022) പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.

2022 Public Holidays- Kerala- അവധി ദിനങ്ങൾ

ജനുവരി

  • റിപ്പബ്ലിക് ദിനം – ജനുവരി 26- ബുധൻ

മാർച്ച്

  • ശിവരാത്രി – മാർച്ച് ഒന്ന്- ചൊവ്വ

ഏപ്രിൽ

  • പെസഹ വ്യാഴാം/ഡോക്ടർ അംബേദ്കർ ജയന്തി- ഏപ്രിൽ 14- വ്യാഴം
  • ദുഃഖവെള്ളി/വിഷു- ഏപ്രിൽ 15- വെള്ളി

മേയ്

  • ഈദുൽ ഫിത്ർ*- മേയ്- രണ്ട്- തിങ്കൾ

ജൂലൈ

  • കർക്കടക വാവ് – ജൂലൈ 28- വ്യാഴം

ഓഗസ്റ്റ്

  • മുഹർറം*- ഓഗസ്റ്റ് എട്ട്- തിങ്കൾ
  • സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15- തിങ്കൾ
  • ശ്രീകൃഷ്ണ ജയന്തി- ഓഗസ്റ്റ് 18- വ്യാഴം

സെപ്തംബർ

  • ഒന്നാം ഓണം- സെപ്തംബർ ഏഴ്-ബുധൻ
  • തിരുവോണം-സെപ്തംബർ എട്ട്-വ്യാഴം
  • മൂന്നാം ഓണം-സെപ്തംബർ ഒമ്പത്-വെള്ളി
  • ശ്രീനാരായണ ഗുരു സമാധി- സെപ്തംബർ 21-ബുധൻ

ഒക്ടോബർ

  • മഹാനവമി-ഒക്ടോബർ നാല്- വ്യാഴം
  • വിജയദശമി-ഒക്ടോബർ അഞ്ച്-വെള്ളി
  • ദീപാവലി-ഒക്ടോബർ 24-തിങ്കൾ

ഞായറാഴ്ചയിലെ അവധി ദിനങ്ങൾ

മന്നം ജയന്തി-ജനുവരി രണ്ട്, ഈസ്റ്റർ – ഏപ്രിൽ 17, മെയ് ദിനം- മേയ് ഒന്ന്, അയ്യൻ കാളി ജയന്തി- ഓഗസ്റ്റ് 28, ,ഗാന്ധി ജയന്തി- ഒക്ടോബർ രണ്ട്, ക്രിസ്തുമസ്- ഡിസംബർ-25 എന്നീ അവധി ദിവസങ്ങൾ ഞായറാഴ്ചയാണ്.

രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങൾ

ഈദുൽ അദ്അ (ബക്രീദ്)*- ജൂലൈ ഒമ്പത്,നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി- സെപ്തംബർ 10, മിലാദി ശെരീഫ് * – ഒക്ടോബർ എട്ട് എന്നീ അവധി ദിവസങ്ങൾ രണ്ടാം ശനിയാഴ്ചയാണ്.

ഈദുൽ ഫിത്ർ, മുഹർറം, ഈദുൽ അദ്അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങൾ ചാന്ദ്ര ദർശനം അനുസരിച്ച് വ്യത്യാസപ്പെടാം.

നിയന്ത്രിത അവധി ദിനങ്ങൾ

  • അയ്യാ വൈകുണ്ഠ സ്വാമി ജയന്തി- മാർച്ച് മൂന്ന്-വെള്ളി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, നാടാർ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.
  • ആവണി അവിട്ടം-ഓഗസ്റ്റ് എട്ട്-വ്യാഴം: ബ്രാഹ്മണ സമുദായത്തിൽ പെട്ട സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി
  • വിശ്വകർമ ദിനം- സെപ്തംബർ 17- ശനി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ വിശ്വകർമ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, വിശ്വകർമ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.