Pages

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു ഒപ്പം ഓഫറുകളും

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു ഒപ്പം ഓഫറുകളും
ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു ഒപ്പം ഓഫറുകളും

കാത്തിരിപ്പിന് വിരമിട്ടുകൊണ്ടു ഇതാ ബിഎസ്എൻഎൽ 4ജി സർവീസുകൾ ഉടൻ എത്തുന്നതായി സൂചനകൾ നല്കികഴിഞ്ഞിരിക്കുന്നു .4ജെയ്ഹി സർവീസുകൾ ഇന്ത്യ ഒട്ടാകെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും .അതുപോലെ തന്നെ മികച്ച 4ജി പ്ലാനുകളും ബിഎസ്എൻഎൽ ഉടൻ പുറത്തിറക്കും എന്നാണ് സൂചനകൾ .

അതുപോലെ തന്നെ ഈ 4ജി സർവീസുകൾ പൂർണമായും മെയ്ഡ് ഇൻ ഇന്ത്യൻ തന്നെയാണ് എന്നും ട്വിറ്ററിൽ കുറിച്ചിരിക്കുന്നു .ഇപ്പോൾ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ 4ജി സിം സൗജന്യമായി ലഭിക്കുന്നുമുണ്ട് 

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സൗജന്യ 4ജി സിം ഓഫറുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ പുതിയ 4ജി ഓഫറുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ 4ജി കണക്ഷനിലേക്കു സൗജന്യമായി ഉപഭോക്താക്കൾക്ക് മാറുവാൻ സാധിക്കുന്നതാണ് .അതായത് ബിഎസ്എൻഎൽ 4ജി സിം ഇപ്പോൾ ചാർജ് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് 

ബിഎസ്എൻഎൽ കണക്ഷനിൽ നിന്നും 4ജിയിലേക്കും കൂടാതെ മറ്റു കണക്ഷനുകളിൽ നിന്നും പോർട്ട് ചെയ്യുന്നവർക്കും ആണ് ഈ സൗജന്യ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഡിസംബർ 31 വരെയാണ് ഈ ഓഫറുകൾ ലഭിക്കുക