Pages

*ചെലവ് 450 കോടി ; എക്സ്പോയിൽ തലയുയർത്തി ഇന്ത്യ പവിലിയൻ*


03-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ദുബായ് : ഇന്ത്യയുടെ വൈവിധ്യവും നിക്ഷേപ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതാണ് 450 കോടി ചെലവിൽ നിർമ്മിച്ച എക്സ്പോ 2020 ഇന്ത്യ പവിലിയൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുറന്ന മനസ്സ്, അവസരം, വളർച്ച എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണിതെന്ന് ഉദ്ഘാടന ചടങ്ങിനെ ഓൺലൈനിൽ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വിശദീകരിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ഉദ്ഘാടനം നിർവഹിച്ചത്. 4 നിലകളിലായി 8750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പവിലിയൻ സ്ഥിരനിർമ്മിതിയാണ്. സ്വയം തിരിയുന്ന 600-ൽ ഏറെ ഡിജിറ്റൽ ബ്ലോക്കുകൾ ചേർത്താണ് പുറംഭാഗം രൂപകല്പന ചെയ്തത്. ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ തെളിയും. ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത്. താഴത്തെ നിലയിൽ ഇന്ത്യൻ പൈതൃകവും യോഗയുടെ മഹത്വവും വ്യക്തമാക്കുന്നതിനൊപ്പം ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ വളർച്ചയും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ പൈതൃക കലാരൂപങ്ങളാണ് രണ്ടാം നിലയിൽ. മെയ്ക്ക് ഇൻ ഇന്ത്യ, പാരമ്പര്യേതര ഊർജ മേഖലയിലെ ഇന്ത്യൻ സാധ്യതകൾ തുടങ്ങിയവ 3-ാം നിലയിലുണ്ട്. ആദ്യത്തെ രണ്ടാഴ്ച ഗുജറാത്തിന്റെ വളർച്ചയും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങൾക്ക് അതിന് അവസരമുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ: അഹമ്മദ് അൽ ബന്ന, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂ, കോൺസൽ ജനറൽ ഡോ: അമൻപുരി, പ്രവാസി വ്യവസായി എം.എ.യൂസഫലി, ഡോ: ആസാദ് മൂപ്പൻ, അദീബ് അഹമ്മദ്, ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു. എക്സ്പോയ്ക്ക് ശേഷം ഇന്ത്യയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കും ബിസിനസ് സമ്മേളനങ്ങൾക്കും പവിലിയൻ ഉപയോഗിക്കാം.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*