⛈️*സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്*


October 12, 2021

മധ്യകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് ആണ്. 

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്. വ്യാഴാഴ്ച്ച 5 ജില്ലകളിലും, വെള്ളിയാഴ്ച്ച 4 ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കാൻ നിർദ്ദേശം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ബുധനാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ അന്തമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*