*രജിസ്റ്റേർഡ് ഫാർമസിസ്റ്റിനല്ലാതെ മറ്റാർക്കെങ്കിലും രോഗിക്ക് മരുന്ന് വിതരണം ചെയ്യാമോ?*


ഫാർമസി ആക്ട് 1948 സെക്ഷൻ 42 പ്രകാരം രജിസ്റ്റേർഡ് ഫാർമസിസ്റ്റ് അല്ലാതെ മറ്റാരും മരുന്നുകൾ Compound, Mix, Prepare or Dispense എന്നീ പ്രവർത്തികളിൽ ഏർപ്പെടുവാൻ പാടുള്ളതല്ല.
....................................................................
*ഒരു ഫാർമസിസ്റ്റിന് രോഗിക്ക് വേണ്ടി മരുന്ന് പ്രിസ്ക്രൈബ് ചെയ്യാമോ?*

രജിസ്റ്റർ ചെയ്ത ഒരു ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസിസ്റ്റ് രോഗികൾക്ക് മരുന്നു നൽകുവാൻ പാടുള്ളതല്ല.
....................................................................
*ഡോക്ടർക്ക് നേരിട്ട് രോഗികൾക്ക് മരുന്ന് നൽകുവാൻ അവകാശമുണ്ടോ?*

തന്റെ രോഗികൾക്കോ, അവരുടെ കൂട്ടിരുപ്പുകാർക്കോ, മറ്റൊരു ഡോക്ടറുടെ നിർദ്ദേശപ്രകാരമൊ, സർക്കാരിന്റെ അനുമതിയോടുകൂടിയോ ഫാർമസിസ്റ്റിന്റെ അഭാവത്തിലോ ഒരു ഡോക്ടർക്ക് മരുന്നു നൽകാവുന്നതാണ്.
....................................................................
*ഒരു നേഴ്സിന് ഫാർമസിയിൽ നിന്നും രോഗികൾക്ക് മരുന്ന് നൽകാവുന്നതാണോ?*

ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ നഴ്സിനു രോഗിക്കോ രോഗിയുടെ പ്രതിനിധിക്കോ മരുന്നു നൽകാവുന്നതാണ്.
..............................................