Pages

മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പോട്ട് അഡ്മിഷൻ


തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒക്ടോബർ 22 നാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. പോളിടെക്നിക്ക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പ്രോസ്പെക്ടസ്സിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകളും ഫീസും സഹിതം സ്പോട്ട് അഡ്മിഷനായി മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  ഹാജരാകണം.  സ്പോട്ട് അഡ്മിഷന്  റാങ്കടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ള സമയക്രമത്തിലായിരിക്കണം വിദ്യാർത്ഥികൾ എത്തേണ്ടത്. വിശദ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9048685105, 9447581736