കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിൽ, കോഴിക്കോട് സെന്ററിൽ സീറ്റുകൾ ഒഴിവുണ്ട്. ബിരുദധാരികൾക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകൾ സഹിതം നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. പഠനസമയത്ത് വാർത്ത ചാനലിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. അവസാന തീയതി ഒക്ടോബർ 30. വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, അംബേദ്‌കർ ബിൽഡിംഗ് , റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോൺ: 9544958182 , 8137969292